Type Here to Get Search Results !

Bottom Ad

ദുബൈയില്‍ ഈദ് സംഗമം നടത്തി

ദുബൈ (www.evisionnews.co): ബദിയടുക്ക റഹ്മാനിയ ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റിയുടെ ഈദ് സംഗമം പെരുന്നാള്‍ ദിവസം നടന്നു. ദേര നാജി റെസ്റ്റോറന്റ്ല്‍ നടന്ന ഈദ് സംഗമം അഷ്‌റഫ് ചെത്താനം ഉദ്ഘാടനം ചെയ്തു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബദിയടുക്ക മഹല്ലില്‍പെട്ട നിരവധി പേര്‍ പങ്കെടുത്തു. ബി.കെ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. സുബൈര്‍ ബദിയടുക്ക, ഹമീദ് കുണ്ട, അബൂബക്കര്‍ ബദിയടുക്ക, ഹക്കീം മാര്‍ക്കറ്റ്, ബി.എസ് ഷമ്മി, ചെച്ചു ബദിയടുക്ക, അബ്ദുല്ല ചെന്നറക്കട്ട, മൊയ്തീന്‍ കുഞ്ഞി, ഖലീല്‍ ചെന്നാറക്കട്ട, ബി.എസ് ഇര്‍ഷാദ്, ഹംസ ചെന്നാറക്കട്ട, റഫീഖ് കുണ്ട സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad