Type Here to Get Search Results !

Bottom Ad

നാല്‍പത് കിലോ കഞ്ചാവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍


കാസര്‍കോട് (www.evisionnews.co): നാല്‍പത് കിലോ കഞ്ചാവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയിലായി. മംഗല്‍പാടി സ്വദേശി മുഷ്താഖ് അഹമ്മദ് എന്ന മുത്തു (31), ഉപ്പള നാട്ടക്കല്‍ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (26) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് അതിര്‍ത്തികള്‍ വഴി ചെറുവാഹനങ്ങളില്‍ കഞ്ചാവു കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. നിലമ്പൂര്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ വെച്ചാണ് അറസ്റ്റ്. ആന്ധ്രാപ്രദേശില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad