കാസര്‍കോട് (www.evisionnews.co): റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുമെന്ന അറിയിപ്പ് വന്നതോടെ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി. നാലുവര്‍ഷത്തിലേറെയായി കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നിര്‍ത്തലാക്കിയിട്ട്. പുതിയ റേഷന്‍ കാര്‍ഡ്. പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍, കാര്‍ഡ് മാറ്റല്‍ തുടങ്ങിയവക്കാണ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതിന് പല രേഖകളും തയാറാക്കണം. പഞ്ചായത്ത് മുനിസിപ്പാലിറ്റിയില്‍ നിന്നും താമസ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ്, തെറ്റുതിരുത്തുന്നതിന് വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയാണ് വിവിധ അപേക്ഷയോടൊപ്പം വെക്കേണ്ടത്. വെവ്വേറെ അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. ഇത് കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതമാണ് നല്‍കേണ്ടത്.
പുതിയ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി.എച്ച് സ്മാരക വായനശാലയില്‍ നടത്തിയ ഹെല്‍പ് ഡെസ്‌കില്‍ നിരവധി പേരാണെത്തിയത്. ചൗക്കി അക്ഷയ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. എം.എ നജീബ്, ലത്തീഫ് കുന്നില്‍, ബി.എം ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍ റഹ്്മത്ത്, കെ.ബി അഷ്‌റഫ്, നൗഷാദ്, മുഹമ്മദ്, ഫാറൂഖ് അബ്ദുല്ല പാസ്‌പോര്‍ട്ട്, തബ്രീഷ് മൂപ്പ, സഹ്ബാസ് മൂപ്പ സംബന്ധിച്ചു.

Post a Comment
0 Comments