Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങുന്നു എന്നത് ബി.ജെ.പിയുടെ വിടുവായത്തം മാത്രം: എ. അബ്ദുല്‍ റഹിമാന്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുകയാണെന്ന ബി.ജെ.പി നേതാക്കളുടെ വിടുവായത്തം അവരുടെ പാരമ്പര്യത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാന്‍ പ്രസ്താവിച്ചു.

രാജ്യത്തെയും ജനങ്ങളേയും ഒന്നടങ്കം വിഴുങ്ങുകയും പൂര്‍വികമാര്‍ ജീവത്യാഗം ചെയ്ത് പടുത്തുയുയര്‍ത്തിയ ഭാരതത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്ന ബി.ജെ.പി ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് അഭിനയിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയെ ചൊല്ലി ബി.ജെ.പി നേതാക്കള്‍ ബേജാറാവേണ്ടതില്ല. അതൊക്കെ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും ഇവിടെ മുന്നണിയും ബന്ധപ്പെട്ട പാര്‍ട്ടികളുമുണ്ട്. അക്കാര്യം അവര്‍ നോക്കികൊള്ളും. ഒരു സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാന്‍ പോലും കഴിയാത്ത ബി.ജെ.പി. മറ്റുള്ളവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് വിരോധ ഭാസമാണ്. ഇക്കാര്യത്തില്‍ വൈദ്യരെ സ്വയം ചികിത്സിക്കൂ എന്നയെണ് ബിജെപി നേതൃത്വത്തോട് പറയാനുള്ളതെന്ന് അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad