കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവനില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താറും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകള്‍ തമ്മില്‍ അടുക്കാനും പരസ്പരം മനസിലാക്കാനും ഇത്തരം സംഗമങ്ങള്‍ ഉപകാര പ്രദമാവുമെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എംഎസ്എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോം സെക്രട്ടറി ഹര്‍ഷിക് ബട്ട്, എംഎ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായികര, റഹ്മാന്‍ ഗോള്‍ഡന്‍, സമീല്‍ അഹമ്മദ്, റഫീഖ് കേളോട്ട്, അഷ്ഫാക് തുരുത്തി, സി.ഐ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സാദിക്കല്‍ അമീന്‍, അനസ് എതിര്‍ത്തോട്, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗര്‍, നവാസ് കുഞ്ചാര്‍, സര്‍ഫ്രാസ് ചളിയംകോട്, അഷ്‌റഫ് ബോവിക്കാനം, ഉനൈസ് മുബാറക്ക് സംബന്ധിച്ചു.

Post a Comment
0 Comments