Type Here to Get Search Results !

Bottom Ad

റാങ്കിന്‍ തിളക്കവുമായി വീണ്ടും എം.ഐ.സി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍


കാസര്‍കോട് (www.evisionnews.co): ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിയുടെ പൊതുപരീക്ഷയില്‍ ഒരിക്കല്‍ കൂടി റാങ്കുകള്‍ വാരിക്കൂട്ടി എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍. ഡിഗ്രി ഫൈനല്‍ വിഭാഗത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ മാസ്തിക്കുണ്ടും സീനിയര്‍ സെക്കണ്ടറി ഫൈനല്‍ വിഭാഗത്തില്‍ പി. അബൂബക്കറുമാണ് റാങ്ക് നേടിയത്. അബൂബക്കറും സയ്യിദ് ജലാലും രണ്ടുവര്‍ഷം മുമ്പ് നടന്ന പരീക്ഷകളിലും റാങ്ക് ജേതാക്കളായിരുന്നു. എം.ഐ.സിക്ക് ഇത് അഭിമാന നിമിഷമാണന്ന് ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി വിദേശത്ത് നിന്ന് അറിയിച്ചു. റാങ്ക് ജേതാക്കളെ പ്രസിഡണ്ട് ത്വാഖാ അഹമ്മദ് മൗലവിയും കമ്മിറ്റി ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad