നിപ്പ ബാധിച്ചയാളെ പരിചരിച്ച് വൈറസ് ബാധയേറ്റ് മരിച്ച മലയാളി നഴ്‌സ് ലിനിയെയും ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജ്ജാറിനെയും അനുസ്മരിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ആണ് ലിനിയെയും റസാനെയും അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. ലൈബീരിയയില്‍ എബോളക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്‌സിനെയും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയില്‍, ആരോഗ്യ മേഖലയില്‍നിന്നുള്ള ആദ്യ രക്തസാക്ഷിയായ ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തില്‍ ആദരമര്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ വികാരനിര്‍ഭരമായ കത്തുള്‍പ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓര്‍മക്കുറിപ്പ്. ഇതാദ്യമായാണ് ഒരു മലയാളി ഈ പംക്തിയില്‍ പരാമര്‍ശിക്കപ്പെട്ടത്. പേരാമ്പ്രയില്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിനെ പരിചരിച്ചത് ലിനിയായിരുന്നു.

Post a Comment
0 Comments