കാസര്‍കോട് (www.evisionnews.co): റമദാന്‍ വ്രതം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഉദാത്തമായ അനുഷ്ഠാനമാണെന്ന് കണ്ണൂര്‍ യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട്. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കോസ്മോസ് ക്ലബ്ബ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാന്‍ മനുഷ്യസമത്വത്തിന്റെ കൂടി സന്ദേശമാണ് അതുവഴി പകര്‍ന്നു നല്‍കുന്നത്. അതു കൊണ്ട് തന്നെ ഇഫ്താര്‍ സംഗമങ്ങള്‍ മാനവിക ഐക്യത്തിന്റെ മഹനീയ മാതൃകകളാണെന്നും അത് പരസ്പര സൗഹാര്‍ദ്ദത്തിലൂന്നിയുള്ള ദൃഢമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ടി.കെ അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. സെന്റ് ആഗ്നസ് ഒട്ടോണമസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ ഒന്നാം റാങ്ക് നേടിയ നഫീസത്ത് ഷിഫാനിയെയും കേരള സന്തോഷ് ട്രോഫി ടീം മാനേജര്‍ പി. സി ആസിഫിനേയും ചടങ്ങില്‍ ആദരിച്ചു.
ട്രെയിനര്‍ അമീന്‍ഷാ, മുന്‍ മന്ത്രി സി ടി അഹമ്മദലി, മുന്‍ എം.എല്‍.എ .സി എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, കാസര്‍കോട് റെയില്‍വേ കോമേഴ്സ്യല്‍ സൂപ്രണ്ട് മോളി മാത്യു, സീനിയര്‍ എഞ്ചിനീയര്‍ റെജി മാത്യു, ഡോ സുരേഷ് ബാബു, എഞ്ചിനീയര്‍ അരുണ്‍, ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.എല്‍. റഷീദ് ഹാജി, എ കെ ഫൈസല്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിനകര്‍ റൈ, എം.ടി ദിനേശ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത്, കണ്‍വീനര്‍ എ.കെ. ശ്യാം പ്രസാദ്, എഞ്ചിനീയര്‍ ജെയസണ്‍ ജോര്‍ജ്ജ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഒ കെ മെഹമൂദ് ഇബ്രാഹിം, ഷാഫി. എ. നെല്ലിക്കുന്ന് മുജീബ് അഹമ്മദ്, കെ സി ഇര്‍ഷാദ്, ബി.കെ. ഖാദര്‍, എം.എം നൗഷാദ്, ജലീല്‍ കക്കണ്ടം, ഷിഹാബ് തോരവളപ്പില്‍, പ്രസാദ് മണിയാണി, ഷംസീര്‍ റസൂല്‍, എഞ്ചിനീയര്‍ യൂസുഫ്, മുഹമ്മദ് ചേരൂര്‍, റയീസ് തളങ്കര, മജീദ് ബെണ്ടിച്ചാല്‍, സിദ്ദീഖ് എം എ, സുനൈഫ് എം.എ.എച്ച്, മജീദ് ബെണ്ടിച്ചാല്‍, ഉമറുല്‍ ഫാറൂഖ്, മുസ്തഫ തോരവളപ്പില്‍, അബ്ദുസ്സലാം തായലങ്ങാടി, ഷാഹനാസ് സലാം, മനാഫ് നുള്ളിപ്പാടി, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ഡോ സുര്‍ജിത്ത്, രണ്‍ജിത്ത്, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രറട്ടറി ഫാറൂഖ് കാസ്മി സ്വാഗതവും, ട്രഷറര്‍ ഷെരീഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments