Type Here to Get Search Results !

Bottom Ad

എടപ്പാള്‍ തിയേറ്റര്‍ പീഡനം: ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍


മലപ്പുറം (www.evisionnews.co): എടപ്പാളിലെ തീയേറ്ററില്‍ പത്തു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച ചങ്ങരംകുളം എസ്.ഐയെ പൊലീസ് അറസ്റ്റു ചെയ്തു. ചങ്ങരംകുളം എസ്.കെ.ജി ബേബിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം നേരത്തെ കേസ് ചുമത്തിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകളാണ് എസ്ഐ ബേബിക്കെതിരെ ചുമത്തിയിരുന്നത്.എടപ്പാള്‍ തിയേറ്റര്‍ ഉടമ സതീശിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.

ഏപ്രില്‍ 18നാണ് തിയേറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ് ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്. 

അതേസമയം, തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ശാസിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. തൃശൂര്‍ റേഞ്ച് ഐജിയോടും മലപ്പുറം എസ്പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു. അറസ്റ്റ് ശരിയായ രീതിയിലല്ല നടന്നതെന്നാണ് ബെഹ്‌റ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad