Type Here to Get Search Results !

Bottom Ad

പ്രകൃതി സൗഹൃദ ജീവിത ശൈലിക്ക് പങ്കാളി പദ്ധതിയുമായി ചെങ്കള പഞ്ചായത്ത്


ചെങ്കള (www.evisionnews.co): പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പൊതുപങ്കാളിത്ത പരിപാടികള്‍ ചെങ്കള ഗ്രാമ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ചു. വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും അവ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹരിതസേനകളുടെ ഇടപെടല്‍ ശക്തമാക്കും. 

പരിസ്ഥിതി ദിനത്തില്‍ 12000 വൃക്ഷതൈകള്‍ വിതരണം ചെയ്തു. ക്ലബുകള്‍, കുടുംബശ്രീ, സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വിതരണം ചെയ്ത തൈകളുടെ തുടര്‍പരിരക്ഷ വിലയിരുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. പ്രതിജ്ഞാ രേഖയില്‍ ഒപ്പു രേഖപ്പെടുത്തിക്കൊണ്ട് പ്രകൃതി സംരക്ഷണ പ്രഖ്യാപനം നടത്തി. പരിപാടി വൈസ് പ്രസിഡണ്ട് ഇ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എസ്.എന്‍ പ്രമോദ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അഹമ്മദ് ഹാജി, ഹാജിറ മുഹമ്മദ് കുഞ്ഞി ,സദാനന്ദന്‍ ,അസിസ്റ്റന്റ് സെക്രട്ടറി എം. ബാബു, എ.സി അംബിക സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad