Type Here to Get Search Results !

Bottom Ad

കുറച്ച പെട്രോള്‍ വില മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്


തെലങ്കാന (www.evisionnews.co): പെട്രോള്‍ വില ഉയര്‍ന്നു തന്നെ തുടരുന്നതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ നിന്ന് ഒരു വമ്പന്‍ ട്രോള്‍. ഇന്ധന വിലയില്‍ 9 പൈസ കുറഞ്ഞിട്ടുണ്ട്. ഈതുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തെലങ്കാന സ്വദേശി വി ചന്ദ്രയ്യയാണ് താരമായത്. എട്ടുമാസം കൊണ്ട് 20 രൂപയ്ക്കടുത്ത വര്‍ധന ഉണ്ടായിട്ടും പെട്രോള്‍ വിലയില്‍ വന്ന കുറവ് നാമമാത്രമാണ്. ഒമ്പത് പൈസയുടെ കുറവിനെ പരിഹസിക്കുകയാണ് ചന്ദ്രയ്യ.

'നിങ്ങള്‍ പെട്രോളിന് ഒമ്പതുപൈസ കുറച്ചു. പെട്രോള്‍ വില കുറഞ്ഞതില്‍നിന്ന് എനിക്ക് കിട്ടിയ ലാഭം ഞാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. എന്റെ സംഭാവന നല്ലകാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു'- ചന്ദ്രയ്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലാ കലക്ടര്‍ പങ്കെടുത്ത ചടങ്ങില്‍വച്ച് ഒമ്പതു പൈസയുടെ ചെക്ക് ചന്ദ്രയ്യ കൈമാറുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad