മഞ്ചേശ്വരം (www.evisionnews.co): കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കോസ്റ്റല്‍ പോലീസും നാട്ടുകാരും സാഹസികമായി രക്ഷപ്പെടുത്തി. കുണ്ടങ്കര കടപ്പുറത്ത് ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ബംഗ്ലൂരുവില്‍ നിന്നും ബന്ധുവീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ സയ്യിദ് ഉമ്മര്‍ (20) എന്ന യുവാവാണ് കടലില്‍ തിരമാലയില്‍പെട്ടത്.
വിനോദ സഞ്ചാരത്തിന് വന്ന ബംഗളൂര്‍ സ്വദേശികളുടെ കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ കടലില്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുമ്പള കോസ്റ്റല്‍ പോലീസ് സി.ഐ സുരേഷ് ബാബു, എസ്.ഐ കരുണാകരന്‍, പോലിസ് ഓഫീസര്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഏഴോളംവരുന്ന ചെറുപ്പക്കാര്‍ ആര്‍ത്തിരമ്പുന്ന തിരമാലയെ വക വെക്കാതെ ജീവന്‍ പണയംവെച്ചാണ് കടലില്‍ ചാടിയിറങ്ങി യുവാവിനെ പൊക്കിയെടുത്ത് കരയിലെത്തിച്ചത്.
കടപ്പുറത്ത് വെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കി ഉടന്‍ മഞ്ചേശ്വരത്ത് നിന്നും ആംബുലന്‍സില്‍ മംഗ്ലളൂരു തൊക്കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സയ്യിദ് ഉമറും കുടുംബവും പ്രദേശത്തെ ഒരു വീട്ടില്‍ വിവാഹത്തിന് വന്നതായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

Post a Comment
0 Comments