കുമ്പള (www.evisionnews.co): വെള്ളം കൊണ്ടുവരാന്‍ പോയ മതാവിനെ തേടി റെയില്‍ പാളത്തിലൂടെ നടന്നുനീങ്ങിയ സഹോദരങ്ങളായ പിഞ്ചുകുട്ടികളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. മൂന്നുവയസുകാരന്‍ തല്‍ക്ഷണം മരിച്ചു. മൊഗ്രാല്‍ ഒളച്ചാലില്‍ വാടക വീട്ടില്‍ താമസിക്കുന്ന സിദ്ധീഖ്- ആയിഷ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ മൂന്നുവയസുള്ള ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മായില്‍ (അഞ്ചി)നെ തലക്കേറ്റ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.45ഓടെ മൊഗ്രാല്‍ കൊപ്പളം റെയില്‍വേ ട്രാക്കിലാണ് സംഭവം. മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്ന ഇന്റര്‍സിറ്റി ട്രെയിനാണ് ഇടിച്ചത്. ട്രാക്കിന് അപ്പുറത്തുള്ള ഉമ്മൂമയുടെ വീട്ടില്‍ നിന്നും വെള്ളം എടുക്കാന്‍ പോയ മാതാവിനെ അന്വേഷിച്ചു കരയുന്നതിനിടെ ജേഷ്ഠന്‍ ഇസ്മായിലിന്റെ കൈപ്പിടിച്ച് പാളം കടക്കുന്നതിനിടെയാണ് ട്രയിന്‍ ഇടിച്ചത്. ഇസ്മായില്‍ ട്രാക്കിന് വെളിയില്‍ തെറിച്ചുവീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
Post a Comment
0 Comments