Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ മരപ്പണിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ മരപ്പണിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലടുക്കയിലെ ഗോപാലനെ (68)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മൂത്രമൊഴിക്കാനായി കെട്ടിടത്തിന് സമീപമെത്തിയതായിരുന്നു. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടതിനെതുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മി. മക്കള്‍: മോഹിനി, പരേതനായ അശോകന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad