Type Here to Get Search Results !

Bottom Ad

അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം: 25പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു


ചന്തേര (www.evisionnews.co): ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയസമയം വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണം. 25പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു. തൃക്കരിപ്പൂരിലെ വ്യാപാരിയും കാരോളം വള്‍വക്കാട് ഗവ. എല്‍.പി സ്‌കൂളിന് സമീപം താമസക്കാരനുമായ സപ്ന ലത്തീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

ലത്തീഫും കുടുംബവും ഉദിനൂര്‍ പെരിയോത്തുള്ള ബന്ധുവീട്ടില്‍ ഇഫ്താറിനായി പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. വൈകിട്ട് അഞ്ചു മണിയോടെയാണ് കുടുംബം വീടുപൂട്ടി പോയത്. 8.30 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad