Type Here to Get Search Results !

Bottom Ad

പോലീസിലെ ദാസ്യപ്പണി വിവാദം: മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്


തിരുവനന്തപുരം (www.evisionnews.co): പോലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പോലീസ് ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പോലീസ് ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ എസ്പി മുതല്‍ ഡി.ജി.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇടതു സര്‍ക്കാരിന്റെ പൊലീസ് നയം എന്തെന്നും അത് എങ്ങനെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണു അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.

പോലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പോലീസിലെ ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തിരമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് നിര്‍ദേശം നല്‍കിയത്.

ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ് സി ക്കു കഴിഞ്ഞിരുന്നില്ല. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താത്കാലിക നിയമനവുമാണു നടക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad