Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: പോലീസ് നടപടി ശക്തമാക്കണം: മുസ്ലിം യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിനും സാമൂദായിക കലാപം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ ഗുണ്ടകളുടെ ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് സീതാംഗോളിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കടനടത്തുന്ന ആരിഫിനെ വധിക്കാന്‍ ശ്രമിച്ചെതെന്നും ഇത്തരം ആളുകളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ആരിഫിനെതിരെ അക്രമം അഴിച്ചുവിട്ടത്. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ ഇടപെടലുകള്‍ നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad