എതിര്‍ത്തോട് (www.evisionnews.co): എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദനചടങ്ങ് മുസ്്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ അഭിനന്ദ്, സമസ്ത പൊതുപരീക്ഷയില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക് (ടോപ് പ്ലസ്) നേടിയ സാബിത്ത്, ലണ്ടനില്‍ നിന്നും എം.ബി.എ ബിരുദം നേടിയ അജ്മല്‍, ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് അന്‍ഷാദ്, ഗവ. ഉദ്യോഗം നേടിയ സിദ്ധീഖ് കപ്പണ, ചങ്ങാതിക്കൂട്ടം വിജയികള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
ആക്ടിംഗ് പ്രസിഡണ്ട് ഖലീല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, റഫീഖ് കേളോട്ട് മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് മാപ്പ് എജ്യുക്കേഷന്‍ എം.ഡി സമീല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി അര്‍ഷാദ് എതിര്‍ത്തോട്, ടൗണ്‍ പ്രസിഡണ്ട് ഹുസൈന്‍ കുഞ്ഞി ബേര്‍ക്ക, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മുട്ടത്തോടി ബാങ്ക് ഡയറക്ടര്‍ സലീംകുന്നില്‍, യൂത്ത് ലീഗ് ശാഖ സെക്രട്ടറി സിറാജുദ്ധീന്‍ പി.എസ്, ഇ. മുസ്തഫ, സബാദ്, അഷ്‌ക്കര്‍, ഇ.എം ഖലീല്‍, റാഷിദ്, വൈ. നാഫിഹ്, റിയാസ്, റാഷിദ്, ഖലീല്‍, റമീസ്, ഇജാസ്, ഹാഷിര്‍, അര്‍ഷാദ്, അബ്ഷര്‍, ജംഷിദ്, അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ സി.എ സംബന്ധിച്ചു.

Post a Comment
0 Comments