Type Here to Get Search Results !

Bottom Ad

ബദ്രിയ അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം നടത്തി


ചെങ്കള (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ചെങ്കള ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ മര്‍ഹും ബദ്രിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നാല്‍പത്തിനാലാം അനുസ്മരണവും ചെങ്കളയിലെ ഗ്രീന്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കുള്ള സ്വീകരണവും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.എം നൗഷാദ് അധ്യക്ഷത വഹിച്ചു. സി.ബി അബ്ദുല്ല ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. 

കെ.എം.സി.സി നേതാവ് ഖാദര്‍ ചെങ്കള, ബി.കെ അബ്ദുസമദ്, ഖാദര്‍ ഹാജി ചെങ്കള, ബി.എം.എ ഖാദര്‍, ഹാരിസ് തായല്‍, സുബൈര്‍ ചെങ്കള, എം. എം. ഖാദര്‍, അഷ്റഫ് മാളിക, സി.എം.എ മാലിക്, ഖാദര്‍ ബദ്‌രിയ, എരിയാല്‍ അബൂബക്കര്‍, കെ.പി മഹമൂദ്, ഹനീഫ് പാറ, എം.എ.എച്ച് സുനൈഫ്, സി.എം.എ കബീര്‍, മുനഫീര്‍ പീടിക, കൊവ്വല്‍ മൊയ്തീന്‍, ബി.എം സുഫൈദ്, അച്ചു ചെങ്കള പ്രസംഗിച്ചു. ജാസിര്‍ കുന്താപുരം സ്വാഗതവും നിഷാദ് ചെങ്കള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad