ബേക്കല്‍ (www.evisionnews.co): പാലക്കുന്നിലെ സിറ്റി സെന്റര്‍ കെട്ടിടത്തിലുണ്ടായ വെടിവെയ്പ് കേസിലെ പ്രതി കോലാച്ചി നാസറിനെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് ലൂക്കൗട്ട് നോട്ടീസ് ഇറക്കി. കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഫയാസിനെ വെടിവെച്ച കേസിലാണ് കോലാച്ചി നാസറിനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. അതിനിടയില്‍ നാസര്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ബംഗളൂരു വഴി ദുബൈയിലേക്ക് കടന്ന നാസറിനെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയെങ്കിലും നിയമ പ്രശ്‌നത്തിന്റെ പേരില്‍ വിട്ടയച്ചതായാണ് വിവരം.
ഞായറാഴ്ച രാത്രി 11മണിയോടെ കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് സംഭവം. വെടിയേറ്റ ഫയാസിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ചികിത്സയിലാണ്് ഫയാസിപ്പോള്‍. അതിനിടെ വധശ്രമത്തിനും ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനുമാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.

Post a Comment
0 Comments