ചെമ്പിരിക്ക (www.evisionnews.co): അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ചെമ്പിരിക്ക ദിറായതുല്‍ ഇസ്ലാം മദ്രസയിലെയും മുബാറക് മദ്രസയിലെയും അക്ഷര മുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് ചെമ്പിരിക്ക ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി ഇസ്ലാംമത വിദ്യാഭ്യാസത്തിന്റെ പുരോഗതിയില്‍ ഊന്നല്‍ നല്‍കി സംഘടിപ്പിച്ച അഹ്ലന്‍ മഹര്‍ജാന്‍ കുരുന്നുകള്‍ക്ക് ആഘോഷാന്തരീക്ഷവും നവ്യാനുഭൂതിയും നല്‍കി.
ചെമ്പിരിക്ക ദുബൈ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരമായ ബാഗും കുടയും മറ്റു പാഠ്യേതര വസ്തുക്കളും ജമാഅത്ത് പ്രസിഡണ്ട് ഉബൈദുല്ല മൗലവി വിതരണം ചെയ്തു. യോഗത്തില്‍ ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ജമാഅത്ത് സെക്രട്ടറി ഹമീദ് ഹാജി ഹാജി, ചെമ്പിരിക്ക ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളായ സി.എല്‍ മന്‍സൂര്‍, കെ.എ ഇഖ്ബാല്‍, അബ്ദുല്ല കുന്നില്‍, ഷനീദ് എന്നിവരും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ഷാര്‍ജ അബൂദാബി വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും മുബാറക് മദ്രസ ഭാരവാഹികളും സംബന്ധിച്ചു.

Post a Comment
0 Comments