കാസര്‍കോട് (www.evisionnews.co): സീതാംഗോളിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ യുവാവിനെ കടയില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും രണ്ട് വാളുകളും കണ്ടെടുത്തു. സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ്ബിടി അലുമിനിയം ഫാബ്രിക്കേഷന്‍ കട ഉടമയുമായ ആരിഫിനെ (31) വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ കുതിരപ്പാടിയിലെ മഹേഷ് (25), മഹേഷ് കിരണ്‍ (23), നീര്‍ച്ചാലിലെ അരുണ്‍ കുമാര്‍ (24), കുതിരപ്പാടിയിലെ സത്യരാജ് (24), അജിത് കുമാര്‍ (24), മായിപ്പാടിയിലെ ഹരിപ്രസാദ് ഷെട്ടി (28) എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദന്‍, എസ്.ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച അനന്ദപുരം പഴയ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.30മണിയോടെയാണ് ആരിഫിനെ (31) ബൈക്കുകളിലായെത്തിയ സംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചത്. എസ്.ഐമാരായ ജയരാജ്, ഗോപാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാല്‍, രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments