Type Here to Get Search Results !

Bottom Ad

'ദിലീപ് ധിക്കാരി': സിനിമാക്കാരുടെ പണത്തിന്റെ അഹങ്കാരം കേരളത്തോട് വേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍


തിരുവനന്തപുരം (www.evisionnews.co): നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദീലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പണമുണ്ടെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്. പണമുള്ളതിന്റെ അഹങ്കാരം സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. സിനിമാക്കാര്‍ സകലയിടത്തും പണം നിക്ഷേപിക്കുകയും ഭൂമി വാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യുന്നു. 

പണക്കാരായതുകൊണ്ട് മാത്രം ആരെയും ബഹുമാനിക്കുമെന്ന് കരുതണ്ട. പണക്കാര്‍ ജനാധിപത്യവാദികളും വികസനോന്മുഖികളും പണം നല്ലകാര്യത്തിന് ചെലവഴിക്കുന്നവരുമാണെങ്കില്‍ ബഹുമാനിക്കും. അമ്മയുടെ ചില ഭാരവാഹികളും സിനിമാരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമാക്കാര്‍ക്ക് പണമുള്ളതിനാല്‍ എന്തും ആകാമെന്ന ധിക്കാരമാണുള്ളത്. ഞങ്ങള്‍ക്കും പണമൊക്കെയുണ്ട്. എന്നിട്ട് ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ. ധിക്കാരം സര്‍ക്കാരിനോട് വേണ്ട. സുധാകരന്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad