Type Here to Get Search Results !

Bottom Ad

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ കൂട്ടരാജി: 'നടി' ഉള്‍പ്പെടെ നാലുപേര്‍ രാജിവെച്ചു


കൊച്ചി (www.evisionnews.co): നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് തങ്ങളുടെ രാജി ഡ.ബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. 

സംഘടനയില്‍ നിന്നും രാജി വെച്ചേക്കുമെന്ന സൂചന ഇന്നലെ തന്നെ റീമ കല്ലിങ്കല്‍ നല്‍കിയിരുന്നു. കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്തപ്പോള്‍ ഈഅതിക്രമം അതിജീവിച്ചവളെ നിങ്ങള്‍ ഓര്‍ത്തില്ലെന്ന് ഡ.ബ്ല്യു.സി.സിയുടെ കുറിപ്പില്‍ കുറ്റപ്പെടുത്തി. കുറ്റാരോപിതനായ നടനെ തിരിച്ചെടുത്തത് കൊണ്ടല്ല തന്റെ രാജിയെന്നും നേരത്തെ ഈനടന്‍ തന്റെ അവസരങ്ങള്‍ തട്ടിമാറ്റിയപ്പോള്‍ സംഘടന മൗനം പാലിക്കുകയായിരുന്നുവെന്നും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആക്രമിക്കപ്പെട്ട നടി കുറ്റപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad