Type Here to Get Search Results !

Bottom Ad

കാസര്‍കോട് നിന്നും കാണാതായ രണ്ടു കുടുംബങ്ങളിലെ 11 പേര്‍ യമനിലെന്ന് ശബ്ദസന്ദേശം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിന്നും കാണാതായ രണ്ടു കുടുംബങ്ങളിലെ പതിനൊന്നു പേര്‍ യമനിലെത്തിയതായി ശബ്ദസന്ദേശം. ആറു കുട്ടികള്‍ ഉള്‍പ്പടെ 11 പേരാണ് സംഘത്തിലുള്ളത്. സുഹൃത്തുക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് യമനിലുണ്ടെന്നാണ്് കാണാതായ സംഘത്തിലെ സവാദ് എന്നയാള്‍ വ്യക്തമാക്കിയത്. 

സവാദിനെയും കുടുംബത്തെയും കാണാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചതിന് പിന്നാലെ സുഹൃത്തുക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് യമനിലുണ്ടെന്ന് സവാദ് വ്യക്തമാക്കിയത്. മൊഗ്രാലിലെയും ഉപ്പളയിലെയും രണ്ട് കുടംബങ്ങളെയാണ് കാണാതായത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ, മക്കളായ മുസബ്, മര്‍ജാന, മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് സ്വദേശിനി റഹാനത്ത്, ഉപ്പള സ്വദേശി അന്‍വര്‍, ഭാര്യ സീനത്ത്, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെ ജൂണ്‍ 15 മുതല്‍ കാണാനില്ലെന്നാണ് പരാതിയിലുള്ളത്. 

സവാദിന്റെ ഭാര്യ പിതാവാണ് കുടുംബത്തെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ദുബൈയിലെ മൊബൈല്‍ കടയിലെ വ്യാപാരിയാണ് കാണാതായ സവാദ്. കുടുംബങ്ങളുടെ തിരോധാനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ താനും കുടുംബവും യമനിലെ അലര്‍മൗത്ത് ഹാമിയിലെ മര്‍കസിലാണുള്ളതെന്ന് മൊഗ്രാല്‍ സ്വദേശി സവാദ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇതില്‍ ഐ.എസ് അടക്കമുള്ള സംഘങ്ങളെ സവാദ് സന്ദേശത്തില്‍ തള്ളിപറയുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad