മലപ്പുറം (www.evisionnews.co): സ്വകാര്യ ബസും കോളജ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സീറ്റ് കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കലക്ട്രേറ്റിന് സമീപം താമസക്കാരനും കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസറുമായ മുഹമ്മദ് ഷരീഫാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മലപ്പുറം പാണക്കാട്ടാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ ഷരീഫ് സഞ്ചരിച്ച ബസില്‍ പിറകെ നിന്നെത്തിയ ഏറനാട് നോളജ് സിറ്റി കോളജിന്റെ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാസര്‍കോട്ടേക്ക് ജോലിക്ക് പുറപ്പെട്ടതായിരുന്നു ഷരീഫ്.
സ്വകാര്യ ബസില്‍ കോളജ് ബസിടിച്ച് സീറ്റ്കമ്പി തലയില്‍ തുളഞ്ഞുകയറി സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
13:25:00
0
മലപ്പുറം (www.evisionnews.co): സ്വകാര്യ ബസും കോളജ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സീറ്റ് കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കലക്ട്രേറ്റിന് സമീപം താമസക്കാരനും കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസറുമായ മുഹമ്മദ് ഷരീഫാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മലപ്പുറം പാണക്കാട്ടാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ ഷരീഫ് സഞ്ചരിച്ച ബസില്‍ പിറകെ നിന്നെത്തിയ ഏറനാട് നോളജ് സിറ്റി കോളജിന്റെ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാസര്‍കോട്ടേക്ക് ജോലിക്ക് പുറപ്പെട്ടതായിരുന്നു ഷരീഫ്.

Post a Comment
0 Comments