Type Here to Get Search Results !

Bottom Ad

ബേവിഞ്ചയിലെ പൗരപ്രമുഖന്‍ മൂലടുക്കം അബ്ദുല്ല കുഴഞ്ഞുവീണ് മരിച്ചു


ചെര്‍ക്കള (www.evisionews.co): ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പഴയകാല പ്രവാസിയുമായ മൂലടുക്കം അബ്ദുല്ല (75) കുഴഞ്ഞുവീണ് മരിച്ചു. പരേതരായ മൂലടുക്കം മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ ബീഫാത്തിമ. മക്കള്‍ അസ്മ, താഹിറ, ഷറഫുദ്ദീന്‍ ബേവിഞ്ച (മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), റംസീന. മരുമക്കള്‍ അഹമ്മദ് കുഞ്ചാര്‍, മഹ്മൂദ് മഞ്ഞപ്പാറ, ഹാരിസ് ചേരൂര്‍, ഷംന മാങ്ങാട്. സഹോദരങ്ങള്‍: മൊയ്തു ഹാജി ചെര്‍ക്കള, ബീഫാത്തിമ, ഖദീജ, നഫീസ, അബ്ദുല്‍ റഹിമാന്‍ ഹാജി (കോണ്‍ട്രാക്ടര്‍), മൂലടുക്കം അബൂബക്കര്‍ (മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍). മയ്യിത്ത് വൈകിട്ട് ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. വിയോഗത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad