കാസര്‍കോട് (www.evisionnews.co): ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് തളങ്കര സ്വദേശി ഹാത്തിബിന്റെ മയ്യിത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവുചെയ്തു. രാവിലെ എട്ടുമണിയോടെ വിമാനമാര്‍ഗം മംഗളൂരുവിലെത്തിച്ച മയ്യിത്ത് തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മുഹിയദ്ദീന്‍ പള്ളിക്ക് സമീപത്തെ ഹാത്തിബിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അവസാന നോക്ക് കാണാന്‍ വീട്ടുമുറ്റത്തും പള്ളിപരിസരത്തും തടിച്ചുകൂടിയത്.
ശനിയാഴച്ചയാണ് സുഹൃത്തുക്കളോടൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫുക്കാനില്‍ പോയി തിരിച്ചുവരുന്നതിനിടെ ഹാത്തിബും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് കാറുകളിലായാണ് ഖോര്‍ഫക്കാനിലേക്ക് പോയത്. നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്ന ഹാത്തിബിന്റെ മരണം നാട്ടുകാരെയും കുടുംബത്തെയും തീരാദുഖത്തിലാഴ്ത്തി. ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്.

Post a Comment
0 Comments