കാസര്‍കോട് (www.evisionnews.co): കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് വിപണിയില്‍ താരമായി കുതിക്കുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് ടിവിയും ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. വിജയഗാഥ തുടര്‍ന്നു കൊണ്ടിരിക്കെ അവരുടെ പുതിയ മോഡല്‍ റെഡ്മി സിക്‌സ് പ്രോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന ചടങ്ങിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. വിപണിയില്‍ ഏറെ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ച് പ്രോയുടെ മറ്റൊരു മുഖമാണ് സിക്‌സ് പ്രോ.
ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഇരട്ട പിന്‍ ക്യാമറ, ബെസല്‍ലെസ് ഡിസ്പ്ലെ, ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള ങകഡക 9.6 ഒഎസ്, 3ജിബി/ 4ജിബി റാം, 32 ജിബി/ 64ജിബി സ്റ്റോറേജ്, 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലെ, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മെമ്മറി 256ജിബി വരെയുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കാം. 12എംപി, എഫ്/2.2 അപേര്‍ച്ചറുള്ള പ്രധാന ക്യാമറക്ക് ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും എല്‍ഇഡി ഫല്‍ഷുമുണ്ട്. രണ്ടാമത്തെ ക്യാമറയുടെ സെന്‍സര്‍ അഞ്ച് എംപി റെസലൂഷനുള്ളതാണ്. മുന്‍ ക്യാമറയ്ക്കുംഇതേ റെസലൂഷനാണുള്ളത്. മോഡലിന് ഇന്ത്യന്‍ വിപണിയില്‍ എന്ത് വിലയിടുമെന്ന് വ്യക്തമല്ല. ഏറ്റവും കുറഞ്ഞ മോഡലിന് (3 ജിബി/32 ജിബി) ഏകദേശം 10,400 രൂപ വില പ്രതീഷിക്കാം. ഏറ്റവും കൂടിയ മോഡലിന് (4ജിബി/ 64ജിബി) ഏകദേശം 13,600 രൂപവരെയുമാകാം വില.

Post a Comment
0 Comments