മംഗളൂരു (www.evisionnews.co): പാര്‍ക്ക് ചെയ്ത കാറിലേക്ക് നിയന്ത്രണംവിട്ട മറ്റൊരു കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക മംഗളൂരു കണ്ണൂരില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. കണ്ണൂരിലെ മുഹമ്മദ് ഫാറൂഖ് (32) ആണ് മരിച്ചത്. ജുനൈദ്, സര്‍ഫ്രാസ് എന്നിവരോടൊപ്പം പാര്‍ക്ക് ചെയ്ത കാറിലായിരുന്നു ഫാറൂഖ് ഉണ്ടായിരുന്നത്. ഇതിനിടെ നിയന്ത്രണംവിട്ട പുത്തന്‍ പോളോ കാര്‍ പാഞ്ഞുകയറുകയായിരുന്നു. പോളോ കാറിലുണ്ടായിരുന്ന ഹനീഫിനും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറും തകര്‍ന്നു. മംഗളൂരു സൗത്ത് പോലീസ് കേസെടുത്തു.

Post a Comment
0 Comments