Type Here to Get Search Results !

Bottom Ad

'അമ്മ' അച്ഛനോട് ചെയ്തത് ക്രൂരത': താര സംഘടനക്കെതിരെ തിലകന്റെ മകള്‍


കൊച്ചി (www.evisionnews.co): ചലചിത്ര താര സംഘടനയായ 'അമ്മ'ക്കെതിരെ വിമര്‍ശനവുമായി അന്തരിച്ച നടന്‍ തിലകന്റെ മകള്‍. നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടിയെ വിമര്‍ശിച്ചാണ് തിലകന്റെ മകള്‍ സോണിയ രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത 'അമ്മ' തിലകനോട് ക്രൂരത കാട്ടിയെന്ന് സോണിയ ആരോപിച്ചു.

വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അതേ പരിഗണന തന്റെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചില്ലെന്നും സോണിയ വ്യക്തമാക്കി. അമ്മയുടെ ഭരണഘടനയില്‍ രണ്ടംഗങ്ങള്‍ക്ക് രണ്ട് നിയമമാണ്. കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന 'അമ്മ' കാണുന്നില്ലെന്നും സോണിയ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad