ബംഗളൂരു (www.evisionnews.co): ചെറിയ പെരുന്നാള്‍ കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ബാംഗ്ലൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിച്ചു. തിരക്കിന് അനുശ്രിതമായി ഇനി കൂടുതല്‍ സര്‍വീസുകള്‍ ബാംഗ്ലൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുമെന്ന് ബംഗളൂരു കേരള ആര്‍.ടി.സി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ബാബു അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയില്‍ സ്പെഷല്‍ സര്‍വിസുകള്‍ ഉണ്ടാകും.
ഈദ് അവധികൂടാന്‍ നാട്ടിലേക്ക് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഇനിയുള്ള ദിവസം പത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. അവധി പ്രമാണിച്ച് ജൂണ്‍ 17 വരെയാണ് കേരളത്തില്‍ നിന്നും തിരിച്ച് ബാഗ്ലൂര് നിന്ന് കേരളത്തിലേക്കും അധിക സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. അധിക സര്‍വീസുകളുടെ സമയക്രമം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനും മികച്ച സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ റിസര്‍വേഷന്‍ കൗണ്ടറിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനാറ് സര്‍വീസുകളാണ് മൊത്തം കേരളത്തിലേക്ക് ഒപ്പറേറ്റ് ചെയ്യുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മൂന്നാര്‍, പാലക്കാട്, കോഴിക്കോട് എന്നീ സ്ഥലങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വീസ് കൂടുതലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ആര്‍.ടി.സിയുടെ ബംഗളൂരുവിലെ റിസര്‍വേഷന്‍ കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോണ്‍: 080-26756666 (സാറ്റ് ലൈറ്റ് ബസ് സ്റ്റാന്റ്), 080-22221755 (ശാന്തിനഗര്‍), 8762689508 (പീനിയ).

Post a Comment
0 Comments