ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി അല്‍ ബറഹ കെ.എം.സി.സി ആസ്ഥാനത്ത് ആയിരങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ സമാനതകളില്ലാത്ത പുണ്യകര്‍മമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു. ഇഫ്താര്‍ ടെന്റില്‍ നടന്ന സംഗമത്തില്‍ മുഖ്യഥിതിയായി അദ്ദേഹം സംസാരിച്ചു.
യു.എ.ഇ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരയും വിശിഷ്ടാതിഥിയായിരുന്നു. ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. എ.സി ഇസ്മായില്‍, ഹസൈനാര്‍ തോട്ടുംഭാഗം, മുസ്തഫ തിരൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, അബ്ദുല്ല ആറങ്ങാടി, മുനീര്‍ പി. ചെര്‍ക്കളം, ടി.ആര്‍ ഹനീഫ, സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍ സംബന്ധിച്ചു.

Post a Comment
0 Comments