Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കരിന്തളം സ്വദേശി മംഗളൂരുവില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കരിന്തളം നെല്ലിയടുക്കം മൂത്താടിയിലെ ഫിലിപ്പ് ആന്റണി (ബേബി- 48) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയിലാകെ 130ലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു മരണമാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലയിലാണ് കൂടുതലായി ഡെങ്കി സ്ഥീരികരിച്ചിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad