Type Here to Get Search Results !

Bottom Ad

നികുതി ഇളവ്: സംസ്ഥാനത്ത് ഇന്ധനവില 'ഒരു രൂപ' കുറഞ്ഞു

കൊച്ചി: (www.evisionnews.co) സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിലവില്‍ കേരളത്തില്‍ പെട്രോളിന് 19.22 രൂപയും (32.02%) ഡീസലിന് 15.35 രൂപയും (25.58%) ആണ് സംസ്ഥാനനികുതി.പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഫലമായി ജൂണ്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയും എന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് ഏതാണ്ട് 500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക. നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ 9.20 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്‍ മേലുള്ള കേന്ദ്രനികുതി. ഇന്നത് 19.48 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഈടാക്കുന്ന കേന്ദ്രനികുതി ഇന്ന് 15.33 രൂപയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad