കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതിയ നാളെ മുതല്‍ ആഴ്ച്ചയില്‍ രണ്ടുദിവസം സര്‍വ്വീസ് നടത്തുന്ന കൊച്ചുവേളി- മംഗലാപുരം ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയിലെ ജനങ്ങളോട് റെയില്‍വെ നിരന്തരമായി തുടരുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണെന്നും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവധിക്കുന്നതിന് ആവശ്യനടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
രാജധാനി അടക്കമുള്ള നിരവദി ട്രെയിനുകള്‍ കാസര്‍കോട് സ്റ്റോപ്പില്ലാതെ കടന്ന് പോകുന്നുണ്ട് നിരന്തരമായി ജനങ്ങള്‍ ഇക്കാര്യത്തില്‍ മുറവിളി കൂട്ടുന്ന സമയത്താണ് പുതുതായി ആരംഭിക്കുന്ന അന്ത്യോദയ എക്‌സ്പ്രസിന് കൂടി സ്റ്റോപ്പ് അനുവദിക്കാതിരിക്കുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട കാസര്‍കോട് എം.പി പി കരുണാകരന്‍ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Post a Comment
0 Comments