മൊഗ്രാല്‍ (www.evisionnews.co): സമസ്ത പൊതുപരീക്ഷയില്‍ മൊഗ്രാല്‍ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് കീഴിലുള്ള മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസക്ക് റാങ്ക് തിളക്കം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്ലസ് ടു, പത്താംതരം എന്നീ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് കുമ്പള റെയ്ഞ്ചില്‍ ഒന്നും, രണ്ടും റാങ്കുകള്‍ നേടിയാണ് മദ്രസ വീണ്ടും മികവു തെളിയിച്ചത്. പ്ലസ്ടുവില്‍ നൂറുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ത്ഥി മന്‍സൂര്‍ ഒന്നാം സ്ഥാനവും ഖലീല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പത്താം തരത്തില്‍ സുല്‍ഫ എന്ന വിദ്യാര്‍ത്ഥിനി കുമ്പള റെയ്ഞ്ചില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ഏഴ്, പത്ത്, പ്ലസ്ടുവില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥികളെ ജമാഅത്ത് പ്രസിഡണ്ട്, എം.എ ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ജാഫര്‍, ട്രഷറര്‍ സയ്യിദ് ഹാദി തങ്ങള്‍, സെക്രട്ടറിമാരായ ഖാദര്‍, ആസിഫ്, സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, ഇല്യാസ് ഹുദവി, ലത്തീഫ്, മൂസല്‍ ഫൈസി, നജീബ്, മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അഭിനന്ദിച്ചു.
Post a Comment
0 Comments