കാഞ്ഞങ്ങാട്: (www.evisionnews.co) മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, അഡ്വ. എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത് മുതല്‍ മതിയായ യാത്രക്കാരില്ലാതെ കാലിയായ ബോഗിയുമായാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. ഹൊസ്ദുര്‍ഗ് താലൂക്കിന്റെ മലയോര മേഖലയിലേതുള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ നിത്യവും തെക്കന്‍ ജില്ലകളിലേക്കും തിരിച്ചും യാത്രചെയ്യുന്ന സ്റ്റേഷനായ കാഞ്ഞങ്ങാട്ട് അന്ത്യോദയ എക്സ്പ്രസ് നിര്‍ത്തേണ്ടത് ജനകീയ ആവശ്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി.സുധാകരന്‍, പി. കരുണാകരന്‍ എംപി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജര്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനം നല്‍കി.

Post a Comment
0 Comments