Type Here to Get Search Results !

Bottom Ad

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച കേസ്: ആരോപണ വിധേയനായ സി.ഐയെ സ്ഥലം മാറ്റി


കോട്ടയം (www.evisionnews.co): കാറിനു സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. കോട്ടയം പൊന്‍കുന്നത്തേക്കാണ് സി.ഐ മോഹന്‍ദാസിനെ സ്ഥലം മാറ്റിയത്. സിഐക്ക് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്നു. സിഐ മോഹന്‍ദാസിന്റെ വീടിന് സമീപത്ത് 

വച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ അനന്തകൃഷ്ണനെന്ന യുവാവിനെ മര്‍ദ്ദിച്ചെന്നാണ് കേസ് അമ്മ ഷീനയുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിച്ച് അവശനാക്കിയത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ അനന്തകൃഷ്ണനും അമ്മ ഷീനയും പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും എടുത്തില്ല. എംഎല്‍എക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ മര്‍ദ്ദ നമേറ്റ യുവാവിന്റെ പേരില്‍ കടുത്ത വകുപ്പുകള്‍ ചുമത്തിയെന്നു പരാതി ഉയര്‍ന്നിരുന്നു. എംഎല്‍എക്ക് അനുകൂലമായ നിലപാടായിരുന്നു തുടക്കം മുതല്‍ സിഐ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണചുമതല സിഐയെ ഏല്‍പ്പിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്നുമാണ് ആരോപണം ഉയര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad