Type Here to Get Search Results !

Bottom Ad

ഇടിമിന്നല്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

നായന്മാര്‍മൂല (www.evisionnews.co): കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നിലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. പടിഞ്ഞാര്‍ മൂലയിലെ ഹനീഫ് മൊട്ടയിലിന്റെ ഫ്രിഡ്ജാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പെരുന്നാളിന് വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിലെ വയറിംഗിനും കാര്യമായ കേടുപാട് സംഭവിച്ചു. സംഭവസമയത്ത് വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. അഹമദ് ഹാജി വീട് സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad