Type Here to Get Search Results !

Bottom Ad

താജ്മഹലിന് സമീപം ആര്‍എസ്എസ് ശാഖ തുടങ്ങുമെന്ന് സംഘപരിവാര്‍: തടയുമെന്ന് ആഗ്ര പോലീസ്


ഡല്‍ഹി (www.evisionnews.co): താജ്മഹലിന് സമീപം ശാഖ ആരംഭിക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കം ആഗ്ര പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രതിഷേധവും രാഷ്ട്രീയ സമ്മര്‍ദ്ദവും ആയി സംഘപരിവാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി താജ്മഹലിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനൊരുങ്ങുകയാണ് ആര്‍.എസ്.എസ്. താജ്മഹലിന് സമീപം പവന്‍ ധം കോളനിയില്‍ ശാഖ ആരംഭിക്കാനായിരുന്നു സംഘടനയുടെ നീക്കം. എന്നാല്‍ ഈ പ്രദേശം 24 മണിക്കൂറും പോലീസിന്റെ സുരക്ഷാ നിരീക്ഷണത്തിലുള്ളതാണ്. പ്രസ്തുത സ്ഥലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം അനുവദിക്കാറില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തര്‍ക്കപ്രദേശമായ ഇവിടെ മുസ്ലിംകളെ ഉറൂസ് നടത്താന്‍ പോലും അനുവദിക്കാറില്ല.

എന്നാല്‍ പോലീസിന്റെ വാദം മുഖവിലക്കെടുക്കാതെ എന്തു വിലകൊടുത്തും ഇവിടെ ശാഖാ പ്രവര്‍ത്തനം ആരംഭിക്കുമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. പ്രദേശത്തുള്ള പൊലീസ് കാവല്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥലത്ത് ആര്‍.എസ്.എസിന്റെ ശാഖ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ശാഖയുടെ ചുമതലയുള്ള ആള്‍ ചില ആവശ്യങ്ങള്‍ കാരണം അവിടെ നിന്നും പോവുകയും അയാള്‍ തിരിച്ചെത്തി ശാഖ തുടങ്ങുകയും ചെയ്തപ്പോഴാണ് പോലീസ് തടഞ്ഞതെന്നാണ് ബി.ജെ.പി പ്രാദേശിക നേതാവ് അശ്വിനി കുമാര്‍ വശിഷ്ടയുടെ വാദം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad