കാസര്‍കോട്: (www.evisionnews.co) ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ റമസാന്‍ റിലീഫ് മേല്‍പറമ്പ് മുസ്ലിം ലീഗ് മണ്ഡലം ഓഫീസില്‍ വിതരണം ചെയ്തു. നിര്‍ധനരായ മണ്ഡലത്തിലെ എട്ടുപഞ്ചായത്തിലെയും അമ്പതോളം രോഗികള്‍കുള്ള ധനസഹായവും രണ്ടുപഞ്ചായത്തിലെ മഹല്ലുകളിലേക്ക് മയ്യത്ത് പരിപാലന ടെന്റും മൂന്ന് കുടുംബങ്ങള്‍ക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായ വിതരണം എം.സി ഖമറുദ്ധീന്‍ നിര്‍വഹിച്ചു. കല്ലടക്കുറ്റിയിലേക്കുള്ള മയ്യിത്ത് പരിപാലന ടെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫിയും മുളിയാര്‍ പഞ്ചായത്തിലേക്കുള്ള മയ്യിത്ത് പരിപാലന ടെന്റിന്റെ ഫണ്ട് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞിയും വിവാഹ സഹായധനം ഹംസ തൊട്ടിയും കൈമാറി.
റിയാദ് കെ.എം.സി.സിയുടെ നിസ്‌കാരക്കുപ്പായ വിതരണം എം.സി ഖമറുദ്ധീന്‍, ടി.ഡി കബീര്‍ നിര്‍വഹിച്ചു. കെ.എ അബ്ദുല്ല ഹാജി, സാലിഹ് തൊട്ടി, എം.എസ് ഷുക്കൂര്‍, കെ.ബി.എം ഷരീഫ്, ബഷീര്‍ പള്ളങ്കോട്, കെ.ബി മുഹമ്മദ് കുഞ്ഞി, ഹനീഫ കുന്നില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ലത്തീഫ് പടുപ്പ്, എസ്.എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കല്ലടക്കുറ്റി, റഊഫ് ബായിക്കര, ഷമീം ബേക്കല്‍, ഹാഷിം പടിഞ്ഞാര്‍, ഉമ്മര്‍ കല്ലടക്കുറ്റി, കെ.എം സഹദുള്ള, ഇല്യാസ് ബേക്കല്‍, ബഷീര്‍ മൗവ്വല്‍ സംസാരിച്ചു. ടി.കെ മുനീര്‍ ബെന്താട് സ്വാഗതവും ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments