Type Here to Get Search Results !

Bottom Ad

കാണാതായ വൃദ്ധനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മഞ്ചേശ്വരം (www.evisionnews.co): കാണാതായ വൃദ്ധനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവൂരിലെ ലിയോ മണ്‍തോര (62)യെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ലിയോയെ കാണാനില്ലായിരുന്നു. പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ ഇന്‍സ മണ്‍തേര- താര ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad