ചട്ടഞ്ചാല്‍ (www.evisionnews.co): അര നൂറ്റാണ്ടിലധികം കാലമായി നാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മതമേഖലകളില്‍ നിറസാന്നിധ്യവും ജീവകാരുണ്യ വിദ്യാഭ്യാസ ജനസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പട്ടുവത്തില്‍ കെ. മൊയ്തീന്‍ കുട്ടി ഹാജിയെ ആദരിക്കുന്നു. ചട്ടഞ്ചാല്‍ മഹാലസ ഹോട്ടലില്‍ ചേര്‍ന്ന ചട്ടഞ്ചാല്‍ പൗരാവലി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, മെമ്പര്‍മാരായ
അജന പവിത്രന്‍, ശംസുദ്ധീന്‍ തെക്കില്‍, കരിച്ചേരി നാരായണന്‍, സുകുമാരന്‍ ആലിങ്കാല്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, റഊഫ് ബായിക്കര, അന്‍വര്‍ മാങ്ങാടന്‍, സിദ്ധീഖ് സെലക്ഷന്‍, ഗീത ടീച്ചര്‍, രാജേന്ദ്രന്‍ മാസ്റ്റര്‍, ബാഡൂര്‍ ലത്തീഫ് ഹാജി, നാസര്‍ പുത്തിരി, രാജന്‍ കെ. പൊയിനാച്ചി, നിസാര്‍ ടി.പി, ഖാദര്‍ കണ്ണമ്പള്ളി, അബൂബക്കര്‍ കണ്ടത്തില്‍ പ്രസംഗിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: കെ.വി കുഞ്ഞിരാമന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കരിച്ചേരി നാരായണന്‍, ഗീത ടീച്ചര്‍, ബാലഗോപാലന്‍, ടിഡിഎ റഹിമാന്‍ ഹാജി, ടിഎന്‍ അഹമ്മദ് ഹാജി, ബിയു അബ്ദുല്‍ റഹിമാന്‍ ഹാജി, വി രാജന്‍ (രക്ഷാധികാരികള്‍), കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ചെയര്‍), ടി.ഡി കബീര്‍ തെക്കില്‍ (വര്‍ക്കിംഗ് ചെയര്‍), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (ജന. സെക്ര), നിസാര്‍ ടി.പി (വര്‍ക്കിംഗ് കണ്‍), ബാഡൂര്‍ ലത്തീഫ് ഹാജി (ട്രഷ), പബ്ലിസിറ്റി കമ്മിറ്റി: അബൂബക്കര്‍ കണ്ടത്തില്‍ (ചെയര്‍), ഖാദര്‍ കണ്ണമ്പള്ളി (കണ്‍), മീഡിയാ കമ്മിറ്റി: ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി (ചെയര്‍), റഊഫ് ബായിക്കര (കണ്‍).

Post a Comment
0 Comments