Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം 'പി.ആര്‍.ഡി ലൈവില്‍': പ്രഖ്യാപനം നാളെ


തിരുവനന്തപുരം (www.evisionnews.co): ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി ലൈവ്' എന്ന മൊബൈല്‍ ആപ്പിലൂടെ പരീക്ഷാ ഫലം ലഭ്യമാകും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ഡൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലു ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കേരളത്തിനൊപ്പം ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. ഹയര്‍സെക്കണ്ടറി ഫലവും ഈമാസം പകുതിക്ക് മുമ്പ് പ്രസിദ്ധീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad