Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഇന്റീരിയര്‍ ആന്റ് എക്‌സ്റ്റീരിയര്‍): അല്‍ ഗ്ലൈസ് കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍


ഇന്റീരിയല്‍ എക്സ്റ്റീരിയല്‍ ഡിസൈന്‍ രംഗത്ത് കാസര്‍കോടിന്റെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് അല്‍ ഗ്ലൈസ്. നെല്ലിക്കുന്നിലെ അബ്ദുല്‍ റഹിമാന്‍ എസ്.കെ എന്ന എം.എ ഇംഗ്ലീഷുകാരന്‍ ചെറുപ്പത്തിലെ ഇന്റീരിയല്‍ ഡെക്കറേഷനോട് വലിയ താല്‍പര്യമായിരുന്നു. എട്ടുവര്‍ഷത്തെ പരിചയ സമ്പന്നതയുമായി രണ്ട് വര്‍ഷം മുമ്പാണ് കാസര്‍കോട് ഐസിഐസി ബാങ്ക് കെട്ടിടത്തില്‍ അല്‍ ഗ്ലൈസ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. 

കാസര്‍കോടിന് പുറമെ മംഗലാപുരത്തും എറണാകുളത്തും അല്‍ ഗ്ലെയിസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. സിറ്റിസണ്‍ പാസ ഓള്‍ഡ് പ്രസ്സ് ക്ലബ് ജംഗ്ഷന്‍, കെ.ജി.ടു, തമാം ഫര്‍ണിച്ചര്‍ ബന്തിയോട്, അല്‍മാസ് ഫര്‍ണിച്ചര്‍, കായംകുളം ആലു മൂട്ടില്‍ ബഡ്ഡിംഗ് സെന്റര്‍, ചെന്നൈ പ്രൈം ടെക് കോര്‍പറേറ്റ് ഓഫീസ്, പോണ്ടിച്ചേരി മംഗലാപുരത്തെയും നിരവധി സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയത് അല്‍ ഗ്ലൈസാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് ഇന്റീരിയല്‍ എക്സ്റ്റീരിയല്‍ വര്‍ക്കുകള്‍ക്ക് ഉപയോഗിച്ചുവരുന്നത്. ഗ്ലാസ് വര്‍ക്കുകള്‍ നടത്തിവരുന്ന കേരളത്തിലെ തന്നെ ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് അല്‍ ഗ്ലൈസ്.എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് സര്‍വീസ് നല്‍കുന്നു എന്നതും അല്‍ഗ്ലൈസിനെ വലിയ കമ്പനികള്‍ വരെ തേടി എത്തുന്നതിന് കാരണം.

ഏറ്റവും മികച്ച ഡിസൈന്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്നത് തന്നെയാണ് അല്‍ ഗ്ലൈസിനെ ഈ രംഗത്തെ കുത്തകയാക്കിയത്. പതിനഞ്ചോളം സ്ഥിരം ആര്‍ക്കി ടെക്ച്ചേഴ്സ് അല്‍ ഗ്ലൈസിന് സ്വന്തമായിട്ടുണ്ട്. മികച്ച കമ്പനി മെറ്റീരിയലുകള്‍ തന്നെ ഇറക്കുമതി ചെയ്ത് നിര്‍മിക്കുന്നതിനാല്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്നു. വെബ് സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ട്രോള്‍ഫ്രീ നമ്പരും അല്‍ ഗ്ലൈയിസിന്റെ സേവനം വേറിട്ടതാക്കുന്നു. 

മികച്ച സേവനത്തിനുള്ള ഐ.എസ്.ഒ അംഗീകാരവും അല്‍ ഗ്ലൈസിനെ തേടിയെത്തി.ഇതിന് പുറമെ അല്‍ഗ്ലൈയ്‌സ് അലൂമിനിയം റിലേറ്റഡ് ട്രൈഡിംഗിലും ഐടി രംഗത്ത് മുബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റിലും തുടക്കം കുറിച്ചിരിക്കുന്നു. ബിസിനസ് രംഗത്തിന് പുറമെ കായിക രംഗത്തും ഏറെ ശ്രദ്ധേയനാണ് എസ്.കെ അബ്ദുല്‍ റഹിമാന്‍. തൈകൊണ്ടോയില്‍ രണ്ടുതവണ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്.കൂടാതെ മൂന്ന് വര്‍ഷം അധ്യാപക സേവനമനുഷ്ടിച്ച അബദുല്‍ റഹ്മാന്‍ അധ്യാപക രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍: 1800 313 8980.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad