ഉ
ന്നാവോ (www.evisionnews.co): ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ പിതാവ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും കുടുബത്തെയും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നേരില്‍കണ്ട് പിന്തുണ അറിയിച്ചു. ഉന്നാവോയിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍, സഹോദരന്‍ അതുല്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പ്രതിനിധി സംഘത്തോട് പരാതിപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ അടുത്ത അനുയായിയായ ബി.ജെ.പി എം.എല്‍.എ പ്രതിസ്ഥാനത്ത് വരുന്നുവെന്നത് കൊണ്ട് അതിശക്തമായ സമ്മര്‍ദ്ദമാണ് ഇരയുടെ കുടുംബം നേരിടുന്നത്. ദിവസങ്ങള്‍ നീണ്ടശ്രമത്തിനൊടുവിലാണ് യൂത്ത് ലീഗ് സംഘത്തിന് പെണ്‍കുട്ടിയെയും കുടുംബത്തെയും നേരില്‍ കാണാനായതെന്നും തങ്ങളെ കാണാനെത്തിയ യൂത്ത് ലീഗിന്റെ നേതാക്കളെ ആദ്യം അമ്പരപ്പോടെയാണ് അവര്‍ എതിരേറ്റതെന്നും സി.കെ സുബൈര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
കത്വയിലെ പെണ്‍കുട്ടിയുടെയും കുടുംബങ്ങളെ സഹായിക്കാനും നിയമപോരാട്ടം നടത്താനും യൂത്ത് ലീഗ് സന്നദ്ധമാണെന്നും അതിലേക്ക് വേണ്ടി മൂവ്വായിരം കിലോമീറ്റര്‍ അകലെ കേരളത്തില്‍ നിന്ന് സഹായമെത്തുന്നുവെന്നും അറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതംകൂറി. കഴിഞ്ഞ കുറേ ദിവസങ്ങളായി പുറംലോകത്ത് നടക്കുന്നതൊന്നും അറിയാതെ തടവിലായ അവസ്ഥയിലാണ് ഞാനും എന്റെ കുടുംബവും ഇരയുടെ മാതാവ് ആശാ സിംഗ് പറഞ്ഞു തുടങ്ങി.' എന്റെ മക്കളുടെ പിതാവിനെ നഷ്ടമായി, ആ എം.എല്‍.എയുടെ ജീവനക്കാരനായിരുന്നു അദ്ദേഹം. വലിയ സ്വാധീനമുള്ള ആളാണ് എം.എല്‍.എ. എന്റെ കുട്ടികളെ അവര്‍ ജീവിക്കാനനുവദിക്കുന്നില്ല.' സംസാരിച്ചുകൊണ്ടിരിക്കെ അവര്‍ കരഞ്ഞു. വാക്കുകള്‍ മുറിഞ്ഞു. പെണ്‍കുട്ടിയാണ് തുടര്‍ന്നു സംസാരിച്ചത്. 'ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനയായാള്‍ക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കില്‍ തന്റെ പിതാവിനെ നഷ്ടപ്പെടില്ലയിരുന്നു' എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി പക്ഷേ പതറാതെയാണ് സംസാരിച്ച് തുടങ്ങിയത്. അവര്‍ എന്റെ അഛനെ കൊന്നു. ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ആണയിടുന്ന മുഖ്യമന്ത്രിയെ ഞങ്ങള്‍ പലവട്ടം കണ്ട് പരാതി പറഞ്ഞതിന്റെ പ്രതികാരമായിട്ടാണ് അവരെന്റെ അഛനെ കൊന്നത്. എത്രയോ ദൂരെ നിന്ന് നിങ്ങളെന്നെ കാണാനെത്തിയതില്‍ വലിയ സന്തോഷമുണ്ട് .നീതിക്കുവേണ്ടി ഞങ്ങള്‍ പോരാടും. അവര്‍ സ്വാധീനമുള്ളവരാണ്. പണവും, അധികാരവും ഉള്ളവരാണ്.. പക്ഷേ എനിക്കവരെ ഭയമില്ല. ആ നിയമപോരാട്ടത്തില്‍ കൂടെ നില്‍ക്കാനും, തന്റെ കുടുംബത്തെ സഹായിക്കാനും തയാറായ യൂത്ത് ലീഗിനോട് നന്ദിയുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ സി.കെ സുബൈര്‍ പറയുന്നു. കത്വ ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച തുക മെയ് ഒമ്പതിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ കൈമാറും.

Post a Comment
0 Comments