ന്യൂഡല്‍ഹി (www.evisionnews.co): ദേശീയ ചലചിത്ര പുരസ്‌കാര വിതരണവേദി കൈയ്യടക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കംപൊളിച്ച് പുരസ്‌കാര ജേതാക്കള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെല്ലാം രാഷ്ട്രപതി തന്നെ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റി. പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നെണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നുമായിരുന്നു പുതിയ തീരുമാനം.
ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു ജേതാക്കള്‍. എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് പുരസ്‌കാര ജേതാക്കള്‍ ആവശ്യമുന്നയിച്ചു. പുരസ്‌കാര ജേതാക്കളുടെ വിജോയജിപ്പ് കടുത്തപ്പോള്‍ ചടങ്ങിന്റെ റിഹേഴ്സല്‍ നടന്ന വിജ്ഞാന്‍ ഭവനിലേക്ക് മന്ത്രി സ്മൃതി ഇറാനി എത്തി. പുരസ്‌കാര ജേതാക്കളുമായി സംസാരിച്ചതിന് ശേഷം രാഷ്ട്രപതിയുടെ ഓഫീസുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്നറിയിച്ചു.

Post a Comment
0 Comments