തിരുവനന്തപുരം (www.evisionnews.co): ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (95.98 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,41,103 പേരില്‍ 4,31,162 പേര്‍ വിജയിച്ചു. 34,313 പേര്‍ മുഴുവന്‍ എ പ്ലസ് നേടി; മുന്‍ വര്‍ഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരില്‍ 2085 വിദ്യാര്‍ഥികള്‍ വിജയിച്ചു; 75.67ശതമമാനം.
വിദ്യാഭ്യാസ ജില്ലകളില്‍ എറണാകുളമാണു മുന്നില്‍ 99.12 ശതമാനം. പിന്നില്‍ വയനാട് 93.87 ശതമാനം. മലപ്പുറത്താണു കൂടുതല്‍ എപ്ലസുകാര്‍ 2435. ഗള്‍ഫ് മേഖലകളില്‍ പരീക്ഷ എഴുതിയ 544 പേരില്‍ 538 വിദ്യാര്‍ഥികള്‍ വിജയിച്ചു. 517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ടിഎച്ച്എസ്എല്‍സിയില്‍ 3279 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 3234 വിദ്യാര്‍ഥികള്‍ വിജയം കരസ്ഥമാക്കി 98.6ശതമാനം. റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. പ്ലസ് വണ്‍ പ്രവേശനം 9 മുതല്‍ തുടങ്ങും. ഇത്തവണ മാര്‍ക്ക് ദാനമോ മോഡറേഷനോ നല്‍കിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു.

Post a Comment
0 Comments