തൃശൂര്‍ (www.evisionnews.co): കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച്കത്തിച്ച യുവതി മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് മരിച്ചത്. തീവെച്ച ഭര്‍ത്താവ് മോനടി വിരാജ് മരണത്തെ തുടര്‍ന്ന് ഒളില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയാണ് സംഭവം.
വിരാജ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയിട്ടും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും നോക്കി നില്‍ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്. പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും കൊലയ്ക്ക് സാക്ഷിയാണെങ്കിലും ആരും അതിക്രമത്തില്‍ ഇടപെട്ടില്ല. വാക്കേറ്റവും ബഹളവും ഉണ്ടായി. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മറ്റാരോ തടയാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. പൊള്ളലേറ്റ ജീത്തുവിനെ സ്വന്തം അച്ഛനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment
0 Comments